Tuesday 14 January 2014

മണ്ണിര കമ്പോസ്റ്റ്

 മണ്ണിര കമ്പോസ്റ്റ് സഥാപിച്ചു
     


           പിലിക്കോട് കൃഷി ഭവന്റെ സഹായത്താല്‍ പുത്തിലോട്ട് എ യു പി സ്കൂളില്‍  സ്ഥാപിച്ച മണ്ണിര കമ്പോസ്റ്റ്

Saturday 11 January 2014

മുമ്പേ പറക്കാം

അവധിക്കാല ക്യാമ്പ്

        



     പുത്തിലോട്ട് എ യു പി സ്കൂളില്‍ "മുമ്പേ പറക്കാം" പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് 2013 ഡിസമ്പര്‍ 20 ന്  രാവിലെ 9മണിക്ക് റജിസ്ട്രേഷനോടു കൂടി ആരംഭിച്ചു. DIET ലക്‍ചറര്‍ ശ്രീ.വേണു മാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി.ലക്ഷ്മി ടീച്ചര്‍ അദ്ധ്യക്ഷയായിരുന്നു.എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീമതി.ബിന്ദു ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
      

      ഇരുപത് കുട്ടികള്‍ പങ്കെടുത്ത ഈ ക്യാമ്പ് നയിച്ചത് ശ്രീമതി.പ്രേമലത ടീച്ചറും ശ്രീമതി.ചിത്ര ടീച്ചറുമാണ്.കുട്ടികള്‍ വളരെ സജീവമായി ക്യാമ്പില്‍ പങ്കെടുത്തു.         ക്യാമ്പിലുടനീളം 
 കുട്ടികള്‍ക്ക് താല്പര്യം നിലനിര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളായിരുന്നു.പരിചയപ്പെടല്‍ പ്രവര്‍ത്തനം കുട്ടികള്‍ക്ക് അവരവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്കുന്നതായിരുന്നു.വെജിറ്റബിള്‍ കളി ,ഒന്നു മുതല്‍ പത്തു വരെ എണ്ണാമോ?,നമ്പര്‍ ആക്‍ഷന്‍,ആദ്യം ആര്? തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിന് ഉണര്‍വ് നല്കി.പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും പൊതുവെ പിന്നാക്കം നില്കുന്ന കുട്ടികള്‍ പോലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തത് ശ്രദ്ധേയമായി.        




Thursday 9 January 2014

കാര്‍ഷികം

                           


                                 വിളവെടുപ്പ്
           

      പുത്തിലോട്ട് എ യു പി സ്കൂള്‍ ഉച്ചക്കറി കൃഷി ചീരയുടെ വിളവെടുപ്പ് പിലിക്കോട് കൃഷിഭവനിലെ അഗ്രികള്‍ചറല്‍ ഓഫീസര്‍ ശ്രീ.ബിജു ഉദ്ഘാടനം ചെയ്യുന്നു.


                             




ഉച്ചക്കറി ചീരക്കറി
            ഇന്ന് പുത്തിലോട്ട് എ യു പി സ്കൂളില്‍ കഞ്ഞിയ്ക്കുള്ള കറി കുട്ടികള്‍ കൃഷി ചെയ്തുണ്ടാക്കിയ ചെഞ്ചീര. 
      
          പിലിക്കോട് കൃഷിഭവന്റെ സഹായത്തോടെ സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വിവിധ തരം പച്ചക്കറികള്‍ കൃഷി ചെയ്യുന്നു.ഉച്ചക്കഞ്ഞി വിഭവ സമൃദ്ധമാക്കുന്നതിന്റെ ഭാഗമായി നരമ്പന്‍,വെള്ളരി,വെണ്ട,പയര്‍,പടവലം,ചീര തുടങ്ങിയവ ഇവിടെ  കൃഷി ചെയ്യുന്നു.


പോഷക സമൃദ്ധ ഭക്ഷണം


      

      അധ്യാപകരും വിദ്യാര്‍ത്ഥികളും കൂട്ടായ്മയില്‍ വിളയിച്ച പച്ചക്കറികള്‍ പാചകപ്പുരയില്‍......

















  കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞി പോഷക സമ്പൂര്‍ണ്ണമാക്കുന്നതില്‍ പത്തിലോട്ട് സ്കൂളിലെ അദ്ധ്യാപകര്‍ വളരെ ശ്രദ്ധാലുക്കളാണ്.

Monday 6 January 2014

മുമ്പേ പറക്കാം ഉദ്ഘാടനം










                മുമ്പേ പറക്കാം എന്ന പേരില്‍ പുത്തിലോട്ട് എ യു പി സ്കൂളില്‍ ഈ വര്‍ഷം നടപ്പിലാക്കുന്ന വിദ്യാലയ ശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനം 2013 നവമ്പര്‍ 5ന് പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഏ വി രമണി നിര്‍വ്വഹിച്ചു. സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി കെ ബി ലക്ഷ്മി സ്വാഗത ഭാഷണം നടത്തി. പി ടി എ പ്രസിഡണ്ട് ശ്രീ ഇ. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
            പതിനാറ് മേഖലകളിലായി വിഭജിച്ച വിദ്യാലയ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ നവമ്പര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള പ്രതിമാസ പ്രവര്‍ത്തന പദ്ധതി ചുമതലയുള്ള അദ്ധ്യാപകര്‍ വിശദീകരീച്ചു.

Friday 20 December 2013

സ്കൂള്‍ ബ്ലോഗ് ആരംഭിച്ചു




ഡയറ്റിന്റ ആഭിമുഖ്യത്തില്‍ ഐ ടി @സ്കൂളില്‍ വച്ച് നടന്ന പരിശീലന കളരിയില്‍
വച്ച് എ.യു.പി.എസ് പുത്തിലോട്ടിന്റെ ബ്ലോഗ് ആരംഭിച്ചതായി അറിയിക്കുന്നു